സ്വപ്നങ്ങളെ പിന്തുടരനും കീഴ്പെടുത്താനുമുള്ള ബഹുഭൂരിഭക്ഷം വരുന്ന
ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെയും, അദ്ധ്വാനവർഗ്ഗത്തിന്റെയും
ജീവിതയാത്ര നിലനിൽപ്പിനു വേണ്ടിയുള്ള
പോരാട്ടമായി രൂപാന്തരം പ്രാപിച്ചിട്ടു കാലമേറെയായി.
ആ പോരാട്ടത്തിൽ ഇന്ത്യൻ ജനതയുടെ യഥാർത്ഥ എതിരാളി പിന്നിൽ നിന്ന് കുത്തി വീഴ്ത്താൻ ശ്രമിക്കുന്ന തീവ്ര വലതു പക്ഷ, ഭരണ വരേണ്യ, വർഗീയ ശക്തികളും, അവരുടെ മണ്ടത്തരങ്ങളും, മണ്ടത്തരങ്ങളുടെ പരിണിത ഫലങ്ങളുമാണ്....
നോട്ട് നിരോധനം,GST, വികലമായ നയതന്ത്രങ്ങൾ, സാമ്പത്തിക നയങ്ങൾ എന്നിവയുടെ പരിണിത ഫലങ്ങളോടെല്ലാം ഇന്നും നാം പല രീതിയിൽ പോരാടിക്കൊണ്ടിരിക്കുകയാണ് ... ഇന്ന്
ആ പോരാട്ടത്തിൽ സാധാരണക്കാരന്റെ
ശക്തനായ എതിരാളിയാണ് ഇന്ധന വില വർധന... അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിന്റെ വളരെ ചെറിയ ശതമാനം വർധിപ്പിച്ചും, പ്രത്യക്ഷത്തിൽ വർധിപ്പിക്കാതെയും, അതിലുപരി വർധിപ്പിച്ച അധിക വരുമാനം ആരുടേയും വീട്ടിൽ കൊണ്ടുപോകാതെയും, കക്കൂസുകൾ ഉണ്ടാക്കിയും, ജനാധിപത്യത്തിന്റെ നിലനിൽപ്പിനു വേണ്ടി MLA മാരെ വരെ വില കൊടുത്തു വാങ്ങിയും ഭരണ വർഗം സാധാരണക്കാരന്റെ നിലനിൽപ്പിനായുള്ള
പോരാട്ടത്തിനെതിരെ നയിക്കുന്ന ഈ ഗറില്ലാ യുദ്ധത്തിന്റെ അന്തിമ ലക്ഷ്യം കൊട്ടിഘോഷിക്കപ്പെടുന്ന സമത്വ സുന്ദര രാമരാജ്യം ഒന്നുമല്ല എന്നതാണ് സത്യം... രാമരാജ്യം എന്ന ആശയ സംഹിത, പ്രജകളാൽ ചോദ്യം ചെയ്യപ്പെടാതെ, എതിർക്കപ്പെടാതെ കുത്തക മുതലാളിത്ത സാമ്പത്തിക സംസ്കാരത്തിലേക്ക് ഇന്ത്യയെ തീറെഴുതുന്നതിനുള്ള ഏറ്റവും സുഗമമായ കുറുക്കുവഴി മാത്രമാണ്...
NB:തകർച്ചയുടെ പാരമ്യത്തിലും ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്ധന നികുതി (250%) നൽകുന്നത് നമ്മളാണെന്നതാണ് ഏക ആശ്വാസം..
നാജി
No comments:
Post a Comment