വർഷങ്ങൾക്കു മുൻപ് ഞാൻ കുറിച്ചിട്ട മുദ്രവാക്യങ്ങളും ഓർമകളും കൂട്ടിരുന്നവരുടെ ആസ്വാദനത്തിലുപരി എന്നെ സംതൃപ്തനാക്കിയവ തന്നെയായിരുന്നു .
എഴുതാൻ മറന്നു തുടങ്ങിയത് ഉയർത്തി പിടിക്കാൻ മുദ്രവാക്യങ്ങൾ ഇല്ലാത്തതു കൊണ്ടായിരുന്നില്ല, ഓർമകളെ സ്വകാര്യവത്കരിച്ചതുകൊണ്ടും ആയിരുന്നില്ല. ഉയർത്തി പിടിക്കേണ്ട കൈകൾ ഇന്നലെകളിൽ കുഴിച്ചു മൂടേണ്ടത് ഒരാവശ്യകത ആണെന്ന് തോന്നിയതിനാലാണ് ..
വിളക്കുകൾ താഴ്ത്തി കാലാന്തരങ്ങളോളം
ഞാനാ കുഴിമാടത്തിനു കാവലിരുന്നു.... ഒടുവിൽ ഇന്ന് ഞാനാ കുഴിമാടം വീണ്ടും തുറന്നു ....ദ്രവിച്ചു തുടങ്ങിയ,ദുർഗന്ധം വമിക്കുന്ന കൈകൾ.....
'മാപ്പ് '
ദുർഗന്ധം വമിക്കുന്ന കൈകൾ ഉയർത്തി പിടിക്കുന്നത് കോപ്പയിലെ കൊടുങ്കാറ്റാകാൻ കഴിയുമെന്ന് ആശിച്ചിട്ടല്ല, നാളെ തിരിഞ്ഞു നിൽക്കുമ്പോൾ മങ്ങിയാണെങ്കിലും കത്തി നിൽക്കുന്ന ഒരു തരി പ്രകാശത്തിന്റെ ആത്മ നിർവൃതിക്കു വേണ്ടിയാണ് .....

No comments:
Post a Comment